തോൽപ്പെട്ടിയിൽ ഗോത്ര വിഭാഗത്തിൻ്റെ പൊളിച്ചുമാറ്റിയ കുടിലിന് പകരം ഇന്ന് പുതിയ കുടിൽ  പണിയും

Advertisement

വയനാട്. തോൽപ്പെട്ടിയിൽ ഗോത്ര വിഭാഗത്തിൻ്റെ പൊളിച്ചുമാറ്റിയ കുടിലിന് പകരം ഇന്ന് പുതിയ കുടിൽ  പണിയും. പൊളിച്ച സ്ഥലത്ത് അവർക്ക് അനുയോജ്യമായ ഒരിടത്ത് പഞ്ചായത്ത് മെംബർമാരുടെ സാന്നിധ്യത്തിൽ കുടിൽ പണിതു നൽകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.നിലവിൽ വനം വകുപ്പ് ഡോർമെൻ്ററിയിലാണ് അവർ താമസിക്കുന്നത്. ബദൽ ക്രമീകരണം നടത്താതെ കുടിൽ പൊളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെ കുടുംബങ്ങളെ വനം വകുപ്പിന്റെ ഡോർമെറ്ററിലേക്ക് മാറ്റിയിരുന്നു. കുടുംബങ്ങളെ ഒഴിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി അറിയിച്ചു



ഇന്നലെ രാവിലെ 7 മുക്കാൽ ഓടെയാണ് തോൽപ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂർ കൊല്ലിമൂലയിൽ  നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെ ബദൽ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചത്..ഇവരുടെ കുടിൽ പൊളിച്ചുമാറ്റി കൊണ്ടായിരുന്നു ഇത്. ഭക്ഷണം പോലും ഇല്ല ഇന്നലെ രാത്രി മുഴുവൻ ആനകൾ കടന്നുപോകുന്ന വഴിയിൽ ഈ കുടുംബങ്ങൾ പേടിയോടെ കഴിഞ്ഞു


ഇതിനെതിരെ ഇന്ന് രാവിലെ മുതൽ വനം വകുപ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധമായി’ ആദ്യം ഈ കുടുംബങ്ങളാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പിന്നീട് ഇവർക്ക് പിന്തുണയുമായി കോൺഗ്രസ് ബിജെപി പ്രവർത്തകരെത്തി തൊട്ടുപിന്നാലെ എംഎൽഎ ടി സിദ്ദിഖും.കുടിൽ പൊളിച്ചുമാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം ചീഫ് വൈൽഡ് ലൈഫ് വാർഡൻ അന്വേഷിച്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനമന്ത്രി ഉറപ്പുനൽകി.കുടുംബങ്ങളെ മാറ്റുന്നതിനുള്ള തീരുമാനവും ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയും വൈകിയതോടെ പ്രതിഷേധം വനം വകുപ്പ് ഓഫീസിന് ഉള്ളിലായി


വൈൽഡ് ലൈഫ് വാർഡൻ സ്ഥലത്തെത്തി എംഎൽഎ ടി സിദ്ദിഖുമായും സമരക്കാരുമായും ചർച്ച നടത്തി. കുടുംബങ്ങളെ വനം വകുപ്പിൻ്റെ ഡോർമെറ്ററിയിലേക്ക് മാറ്റി



വീട് പണിയുന്നതുവരെ ഈ കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാം എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

Advertisement