വയനാട്. വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടിയിൽ നിന്ന് ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി.വനം വകുപ്പ് സെക്ഷൻ ഓഫീസർ ടി. കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്.വൈൽഡ് ലൈഫ് വാർഡിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരാക്ഷേപമാണുള്ളത്.അതേസമയം വനാവകാശ നിയമം പ്രകാരം ആദിവാസികൾക്കായി നൽകിയ ഭൂമിയിൽ ഈ കുടുംബങ്ങൾക്ക് കുടിൽ കെട്ടുന്നതിനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു.
ആദിവാസികളെ തിടുക്കത്തിൽ കുടിയൊഴിപ്പിച്ചത് വനം വകുപ്പിന് അവമതിപ്പുണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരാക്ഷേപമുണ്ട്..നടപടിക്രമങ്ങൾ പാലിച്ചില്ല. ടി കൃഷ്ണൻ്റെ ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്നും റിപ്പോർട്ട് പറയുന്നു.ആദിവാസികളെ കുടിയിറക്കിയത് 16 വർഷമായി താമസിക്കുന്ന ഭൂമിയിൽ നിന്നും തന്നെയെന്നും അന്വേഷണത്തിൽ വ്യക്തമായി.അതേസമയം ഈ കുടുംബങ്ങൾക്ക് കുടിൽ കെട്ടുന്ന നടപടി ആരംഭിച്ചു.കുടിയൊഴിപ്പിച്ച അതേ സ്ഥലത്ത് തന്നെ കുടിൽകെട്ടി നൽകുമെന്നായിരുന്നു വനം വകുപ്പ് ആദ്യം അറിയിച്ചത് എന്നാൽ വനാവകാശ നിയമപ്രകാരം ആദിവാസികൾക്കായുള്ള ഭൂമിയിലാണ് ഇപ്പോൾ കുടിൽ കെട്ടിക്കൊണ്ടിരിക്കുന്നത്.ഞായറാഴ്ച രാവിലെ 7:45 ഓടെ ആയിരുന്നു മൂന്നു കുടുംബങ്ങളെ കുടിൽ പൊളിച്ചു അവിടെ നിന്നും മാറ്റാൻ ശ്രമിച്ചത്.ഇവിടെ നിന്നും മാറ്റുമെന്ന് അറിയിപ്പ് ഇവർക്ക് ലഭിച്ചിരുന്നെങ്കിലും ബദൽ സംവിധാനം ഒരുക്കാതെ മാറ്റിയതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.രാത്രി മുഴുവൻ താമസസൗകര്യം ഇല്ലാതെ ഈ കുടുംബങ്ങൾ വനത്തിനുള്ളിൽ കഴിഞ്ഞു.ടി സിദ്ദിഖ് MLA യുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചപ്പോഴാണ് ഇവരെ ഡോർമെറ്ററിലേക്ക് മാറ്റിയത്.അതേസമയം വന്യജീവി സങ്കേതത്തിലെ ഈ രണ്ട് ഷർട്ടുകൾ പൊളിച്ചു മാറ്റുന്നതിന് നിരന്തരം വാക്കാൽ നിർദ്ദേശം നൽകിയതാണെന്നുംകുടുംബങ്ങളുടെ സഹകരണത്തോടെയാണ് ഈ കുടിലുകൾ പൊളിച്ചുമാറ്റിയതെന്നുംകേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.
Home News Breaking News തോൽപ്പെട്ടിയിൽ നിന്ന് ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി