കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി

Advertisement

ന്യൂഡെല്‍ഹി.മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.കെ.എം.ഷാജി കൈക്കൂലി വാങ്ങിയതോ ആവശ്യപ്പെട്ടതോ തെളിയിക്കുന്ന മൊഴികളില്ലെന്ന് കോടതി നീരിക്ഷണം.അപ്പീലുകളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെയും ഇഡിയുടെയും ഹർജികൾ തള്ളിയത്.2014ൽ അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിൽ ആയിരുന്നു വിജിലൻസ് അന്വേഷണം. വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാർ വാദങ്ങൾ പൊളിയുന്നതായാണ് കോടതിയിൽ കണ്ടതെന്ന് കെഎം ഷാജിയുടെ അഭിഭാഷകൻ എംപി ഹാരിസ് ബീരാൻ പ്രതികരിച്ചു.

Advertisement