നവീൻ ബാബുവിന്റെ ആത്മഹത്യ,  തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ അടുത്തമാസം മൂന്നിന് വിധി

Advertisement

കണ്ണൂർ. എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ  തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ
അടുത്തമാസം മൂന്നിന് കോടതി വിധി പറയും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി പി പി ദിവ്യയുടെയും, സാക്ഷികളുടെയും ഫോൺ കോൾ രേഖകൾ, കളക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹർജിലെ ആവശ്യം. പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് തൃപ്തികമല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക പ്രതികരിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ മറ്റ് ഏജൻസികൾക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെടുന്നത് ആലോചിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷക.

Advertisement