എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും

Advertisement

കൊച്ചി: കണ്ണൂർ എഡിഎം കെ .നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
നിലവിലെ പോലീസ് അന്വേഷണത്തിൽ
തൃപ്തി പോരെന്ന് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർ
സിപിഐഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല.
പ്രതിക്ക് ഭരണതലത്തിൽ വലിയ ബന്ധമെന്ന് നവീൻ ബാബുവിന്റെ ഭാര്യ ഹർജിയിൽ പറയുന്നു.
നീതി ലഭിക്കണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് കുടുംബം
ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി
യാത്രയയപ്പ് യോഗത്തിനുശേഷം നവീൻ ബാബുവിനെ കണ്ടത് ആരൊക്കെ എന്ന് അന്വേഷിക്കണം അന്വേഷണസംഘം ഇതുവരെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടില്ല നവീൻ്റേത് കൊലപാതകമെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഭാര്യ, പ്രശാന്തന്റെ പരാതി കെട്ടിച്ചമച്ചത് ആണ്. അന്വേഷണസംഘം തെളിവുകൾ കുഴിച്ചുമൂടാൻ ശ്രമിക്കുന്നു.
പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാൻ അന്വേഷണസംഘം സാഹചര്യമൊരുക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement