കുലുങ്ങാത്ത എസ്എച്ച്ഒയെ കുലുക്കാന്‍ സ്ഥലംമാറ്റം

Advertisement

തൃശൂര്‍. പോലീസുകാരൻ കുഴഞ്ഞുവീണിട്ടും കണ്ട ഭാവം നടിക്കാതിരുന്ന എസ്എച്ച്ഒ സ്ഥലംമാറ്റി. പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ ജി കൃഷ്ണകുമാറിനെതിരെയാണ് നടപടി. സ്റ്റേഷനിൽ എസ് എച്ച് ഒ യുടെ ക്യാബിനിൽ സിവിൽ പോലീസ് ഓഫീസർ ഷെഫീഖ് കുഴഞ്ഞുവീണിരുന്നു. എന്നാൽ തൻ്റെ കസേരയിൽ നിന്ന് നിന്ന് എഴുന്നേൽക്കാൻ പോലും കൃഷ്ണകുമാർ തയ്യാറായില്ല. ഫയലുകൾ റിപ്പോർട്ട് ചെയ്യാൻ എത്തുമ്പോഴാണ് ഷെഫീക്ക് കുഴഞ്ഞുവീണത്.

സംഭവത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. തൃശ്ശൂർ എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ കൃഷ്ണകുമാറിനോട് കമ്മീഷണർ വിശദീകരണം തേടി. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടക്കാനാണ് ആലോചന

Advertisement