കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം.50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപ നൽകി. കേരളത്തിന്റെ ആവശ്യത്തിലാണ് കേന്ദ്ര തുക നൽകിയത്.
കേരളം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്ന വിവിധ വിഷയങ്ങളിൽ ഒന്നായിരുന്നു അടിസ്ഥാന സൗകര്യ വികസനത്തിനായി ഉള്ള സാമ്പത്തിക സഹായം. ഈ ആവശ്യത്തിലാണ് കേന്ദ്രസർക്കാർ 2024 25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 1059 കോടി രൂപ അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയായാണ് തുക നൽകിയത്. അനുവദിച്ച തുകയിൽ ഭൂരിഭാഗവും വിഴിഞ്ഞം പദ്ധതിക്കായാണ്.കൊച്ചി മെട്രോയ്ക്കയും തുക വകയിരുത്തി. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുക ആയതിനാൽ കേരളത്തിന് ആശ്വസിക്കാം. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തോട് ആവശ്യപ്പെട്ട തുകയും ഉടൻ അനുവദിച്ചേക്കുമെന്നും കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിച്ച തുക കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്താൻ ആകും.നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ഈ തുക പൂർണമായി ഉപയോഗിക്കേണ്ടതുണ്ട്.തുറമുഖ പദ്ധതിക്കായുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തുക പ്രഖ്യാപിച്ചത്.