തിരുവനന്തപുരം.പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ശനിയാഴ്ച പ്രവർത്തി ദിനം ഒഴിവാക്കി. പരിശീലസമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാൻ പഠനസമയവും പുനക്രമീകരിച്ചു. രാവിലെ 7.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് ആദ്യത്തെ ഷിഫ്റ്റ്. 10 മണി മുതൽ വൈകുന്നേരം 5.30 വരെ രണ്ടാം ഷിഫ്റ്റും ഏർപ്പെടുത്തി.
ശനിയാഴ്ചകൾ പ്രവർത്തി ദിനം ആക്കിയതിനെതിരെ കഴിഞ്ഞ 8 ശനിയാഴ്ചകളായി കെ.എസ്.യു ഐടിഐകളിൽ പഠിപ്പു മുടക്കി വരികയായിരുന്നു. ഇതിനോടൊപ്പം ഐ.ടി.ഐ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയും പ്രഖ്യാപിച്ചു. എല്ലാ മാസവും വനിതാ ട്രെയിനികൾക്ക് രണ്ട് ദിവസം ആർത്തവ അവധി പ്രഖ്യാപിച്ചു. മന്ത്രി വി. ശിവൻകുട്ടിയാണ് ഐ.ടി.ഐ കളിലെ പുതിയ മാറ്റം പ്രഖ്യാപിച്ചത്