വിലങ്ങാട് ഉരുൾപൊട്ടൽ, ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

Advertisement

കോഴിക്കോട് . വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. കൃഷിഭൂമി നഷ്ടപ്പെട്ടവർക്കായി 11,24,950 രൂപയും. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47000 രൂപയുമാണ് അനുവദിച്ചത്. തുക ഉടൻ ബന്ധപ്പെട്ടവർക്ക് ജില്ലാ കളക്ടർ കൈമാറും.

ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്.കൃഷിഭൂമി നഷ്ടപ്പെട്ടവർക്കും വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കുമാണ് ധനസഹായം ലഭിക്കുക. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് 11,24,950 രൂപയാണ് അനുവദിച്ചിട്ടുള്ളത്. വാണിമേൽ കൃഷിഭവൻ പരിധിയിലെ 85 പേർക്കും നരിപ്പറ്റ കൃഷിഭവൻ പരിധിയിലെ 12 പേർക്കുമായിരിക്കും നഷ്ടപരിഹാര തുക ലഭിക്കും. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് അനുവദിച്ച 47,000 രൂപ 9 കർഷകർക്കായിരിക്കും ലഭിക്കുക. നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊവിഷനിൽ നിന്ന് തുക അനുവദിക്കാനാണ് സർക്കാർ നിർദ്ദേശം. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ദുരിതബാധിതർക്ക് തുക ഉടൻ വിതരണം ചെയ്യും.

Advertisement