കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി, പശുവിനെയും കിട്ടി

Advertisement

കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് കാണാതായ പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ സുരക്ഷിതരായി കണ്ടെത്തി. പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, കാവും കുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഇവർ തിരക്കിപ്പോയ പശു തിരിച്ച് വീട്ടിലെത്തി. ഇന്നലെ രാവിലെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. വൈകിട്ട് 5 വരെ ഇവരെ ഫോണിൽ കിട്ടിയിരുന്നു. കാട്ടാനയെ കണ്ട് വഴിമാറി പോയതാണ് കാട്ടിൽ കുടുങ്ങിപ്പോകാൻ കാരണം.14 മണിക്കുറിന് ശേഷമാണ് ഇവരെ അറക്കമുത്തിയിൽ നിന്ന് കണ്ടെത്തിയത്.
വന്യമൃഗശല്യം ഉള്ള മേഖലയാണിത്. വനപാലകരും, പോലീസും നാട്ടുകാരും അടങ്ങിയ നിരവധി സംഘങ്ങൾ ഇപ്പോൾ വനത്തിനുള്ളിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽ ആറ് കിലോമീറ്റർ ദൂരത്തിലാണ് ഇവരെ കണ്ടെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ ഇവരെ സ്ഥലത്തെത്തിക്കാൻ കഴിയുമെന്ന് ഡി എഫ് ഒ. പറഞ്ഞു.

Advertisement