വിസി,തിരഞ്ഞെടുപ്പ് ഫലം,നവീന്‍ബാബു കത്തുന്ന വിഷയം പലത്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. ജില്ല കമ്മിറ്റി കൈമാറിയ ചേലക്കരയിലെയും പാലക്കാട്ടെയും ഫലങ്ങൾ കണക്കുകൾ സഹിതം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.വി.സി നിയമനങ്ങളുടെ പേരിൽ ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് പാർട്ടി
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഗവർണർക്കെതിരെ സ്വീകരിക്കേണ്ട
രാഷ്ട്രീയ സമീപനവും നിയമപരമായി നേരിടേണ്ട കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യും. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം സി.പി.ഐ.എം തള്ളിയെങ്കിലും ഇക്കാര്യവും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയ്ക്ക് വന്നേക്കും.

Advertisement