വാർത്താനോട്ടം

Advertisement

2024 നവംബർ 29 വെള്ളി

പ്രധാന വാർത്തകൾ

👉 കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി.

👉സുരക്ഷിതരായി ഇവരെ വനത്തിന് പുറത്ത് എത്തിച്ചു.

👉 പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്.

👉കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെട്ട് പാറ കൂട്ടത്തിൻ്റെ മുകളിൽ കയറി രാത്രി കഴിയുകയായിരുന്നു ഇവർ.

👉ചേർത്തലയിൽ കെഎസ്ആർറ്റിസി ബസിടിച്ച് ബൈക്ക് യാത്രികരായ നവീൻ, ശ്രീഹരി എന്നി യുവാക്കൾ മരിച്ചു

👉 കേന്ദ്ര കുടിശിഖ തിരിച്ചുപിടിക്കാൻ നിയമ പോരാട്ടത്തിനൊരുങ്ങിത്സാർഖണ്ഡ് സർക്കാർ

🌴കേരളീയം🌴

🙏ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

🙏ഡോ. കെ ശിവപ്രസാദിനെ എപിജെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഡോ.കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു.

🙏പമ്പ – നിലയ്ക്കല്‍ സര്‍വീസ് നടത്തുന്ന ലോ ഫ്ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു.

🙏വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു.

🙏വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പില്‍ ക്ലര്‍ക് തസ്തികയില്‍ ജോലി നല്‍കും. നിയമനം നടത്താന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

🙏സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ ഡിജിപി ആവശ്യപ്പെട്ടു.

🙏സി.പി.എം.കരുനാഗ
പ്പള്ളി കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവും. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയില്‍ പൂട്ടിയിട്ടെന്നും സമ്മേളനത്തില്‍ ഔദ്യോഗികപക്ഷം അവതരിപ്പിച്ച പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രതിഷേധക്കാരുടെ നിലപാടാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🙏 പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പതിനേഴുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പെണ്‍കുട്ടിയെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

🙏വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ പെരിന്തല്‍മണ്ണ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്.

🙏 തൃശൂര്‍ വടക്കാഞ്ചേരി വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശം എന്‍.എസ്.എസിന് ആണെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. കേരള ഹൈക്കോടതി വിധിക്കെതിരേ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീര്‍ഥ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി.

🙏 മത്സ്യത്തൊഴിലാളി
കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതിതീവ്രന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരള തീരത്ത് ഇന്ന് മുതല്‍ നവംബര്‍ 30 വരെയും കേരള തീരത്ത് ഡിസംബര്‍ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 ജാര്‍ഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിന്റെ ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു.

🙏പഞ്ചാബിലെ ഗുരുദാസ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 റോക്കറ്റ് ലോഞ്ചറുകള്‍ കണ്ടെത്തി. റെയില്‍വെ സ്റ്റേഷന്‍ നവീകരണത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയാണ് റോക്കറ്റ് ലോഞ്ചറുകള്‍ ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

🙏 ലഷ്‌കര്‍ ഭീകരന്‍ സല്‍മാന്‍ റഹ്‌മാന്‍ഖാനെ റുവാണ്ടയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയില്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തന ഗൂഢാലോചന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന പ്രതിയാണ് സല്‍മാന്‍.

🙏 ഡല്‍ഹിയില്‍ വായുമലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍- നാല് അനുസരിച്ചുള്ള നടപടികള്‍ ഡിസംബര്‍ രണ്ടുവരെ തുടരാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. സ്‌കൂളുകളെയും കോളേജുകളെയും ഈ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🙏 അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫസ് ക്ലോക്കിങ് സിസ്റ്റം ആണ് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചത്.

🙏ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ കരുത്തായിമാറിയ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘാതില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് നാവികസേന.

🙏 തന്റെ സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി.

🙏മണിപ്പുരില്‍ സായുധസേനയ്ക്കുള്ള പ്രത്യേക അധികാരനിയമമായ അഫ്സ്പ പിന്‍വലിക്കണമെന്നും ജിരിബാമില്‍ മൂന്ന് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരെ കണ്ടത്തെണമെന്നുമാവശ്യപ്പെട്ട് ഇഫാംല്‍ ഈസ്റ്റ് ജില്ലയില്‍ ആയിരങ്ങള്‍ റാലിനടത്തി.

🇦🇴 അന്തർദേശീയം 🇦🇽

🙏കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഓസ്ട്രേലിയ. പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് എടുക്കുന്നതിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് അക്കൗണ്ട് എടുക്കാന്‍ പറ്റാത്ത തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മാറ്റം കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം.

🙏 ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റുചെയ്ത ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്ന് മുന്‍ ബംഗ്ലാദേശ് പ്രസിഡന്റും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന.

🏑🥍കായികം 🏏 ⚽

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. എഫ്.സി. ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴിസിനെ ഗോവ പരാജയപ്പെടുത്തിയത്.

🙏 അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്, പാകിസ്താനുപുറമേ മറ്റൊരു വേദിയിലും നടത്താനുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കത്തോട് എതിര്‍പ്പ് അറിയിച്ച് പാകിസ്താന്‍. വെള്ളിയാഴ്ച ഐ.സി.സിയുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

🙏 ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോളണ്ടിന്റെ വനിതാ ടെന്നീസ് താരവും ലോക രണ്ടാം നമ്പര്‍ താരവുമായ ഇഗ സ്വിയാടെക്കിന് ഒരുമാസം വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.

Advertisement