കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമർദ്ദനം,പല്ല് അടിച്ചു കൊഴിച്ചു

Advertisement

കോഴിക്കോട്. കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമർദ്ദനം. പല്ല് അടിച്ചു കൊഴിച്ചു.
ഉപജില്ലാ കലോത്സവത്തിലെ കോൽക്കളി വീഡിയോ വൈറൽ ആയതാണ് പ്രകോപന കാരണം. സംഭവത്തിൽ 12 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കുറ്റ്യാടി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ചൊവ്വാഴ്ചയായിരുന്നു മർദനം. 14 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.