പാലക്കാട്. ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ഡോ.പി.സരിൻ സിപിഐഎമ്മിലേക്ക്.
ആദ്യമായി എ.കെ.ജി സെന്ററിലെത്തിയ സരിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
ചുവപ്പ് ഷാൾ അണിയിച്ചു സ്വീകരിച്ചു.ചുമതലകൾ സരിനുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന്
എം.വി ഗോവിന്ദൻ പ്രതികരിച്ചു.
ഉപതിരഞ്ഞെടുപ്പ് കാലം കോൺഗ്രസ് ചേരിയിൽ നിന്നും തങ്ങളിലേക്ക് ചേക്കേറിയ പി.സരിനെ കൈവിടില്ലെന്നായിരുന്നു ഫലം വന്നതിനു ശേഷമുള്ള ഇടത് നേതാക്കളുടെ പ്രതികരണം.ഇന്ന്
എ.കെ.ജി സെന്ററിലെത്തിയ സരിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,
കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.സരിനെ ആവേശത്തോടെ
സ്വീകരിക്കുമെന്നും,പാർട്ടി സ്വതന്ത്രൻ പാർട്ടി ആയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി
എം.വി ഗോവിന്ദൻ
മുഖ്യമന്ത്രിയെയും പി.സരിൻ കാണുന്നുണ്ട്.പാലക്കാട് മൂന്നാം സ്ഥാനത്തായെങ്കിലും നേരിയ അളവിലുള്ള വോട്ട് വർധന ഉണ്ടായെന്ന വിലയിരുത്തലിലാണ് സിപിഐഎം സരിനെ ചേർത്ത് നിർത്തുന്നത്.പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും,പാലക്കാട് നഗരസഭയിലും കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിലും ഇടതു സ്വാധീനം കൂട്ടാനുള്ള പ്രവർത്തനം നടത്താനാണ് ആഗ്രഹമെന്നും സരിൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു