വന്യമൃഗങ്ങൾക്ക്ഏതുനിമിഷവും ഇരയായേക്കാമെന്ന ആധിയില്‍ നിന്നാണ് മൂന്ന് സ്ത്രീകളുടെ മടക്കയാത്ര

Advertisement

കോതമംഗലം. കുട്ടമ്പുഴയിലെ കൊടുംകാട്ടിൽ വന്യമൃഗങ്ങൾക്ക്ഏതുനിമിഷവും ഇരയായേക്കാമെന്ന ആധിയില്‍ ജീവിതം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് മൂന്ന് സ്ത്രീകളുടെ മടക്കയാത്ര.
കാടിന്റെ വന്യത പരിചയമില്ലാത്തവരല്ല.കാണാതായ പസുവിനെത്തേടിത്തേടി നേരം ഇരുട്ടി, കൊടുംകാട്ടിലേക്ക് തിരിയുകയും എവിടെയോ വഴിമാറുകയും ചെയ്തതോടെ അവര്‍ക്കും വഴി തെറ്റി. ഇരുള്‍ വീണതോടെ ദിശയുമറിയാതായി. പുദ്ധികൊണ്ടുമാത്രമാണ് ആനക്കൂട്ടത്തിനിരയാവാതെ അവര്‍ ജീവന്‍ കാത്തത്. ആനത്താരകളിലാണ് വഴി തെറ്റിയത്. ആന ഓടിച്ചതോടെ ആന കയറാത്ത ഉയര്‍ന്ന പാറയില്‍ കയറി നിന്നു. രാത്രി രണ്ടരവരെ ആനകള്‍ പരിസരത്തുനിന്നു. മണം കിട്ടിയിട്ടാവുമെന്ന് ഇവര്‍ പറയുന്നു. ഒരു തുണ്ട് വെളിച്ചമില്ല. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ഒരു രാത്രി തള്ളി നീക്കിയത്.
ഇവർക്കൊപ്പം പുറത്ത് നാടും ഉറങ്ങാതെ കാത്തിരുന്നു. ആശങ്കയുടെ 14 മണിക്കൂറുകൾ.
ഉൾവനത്തിന്റെ ഭീകരതയും ആനച്ചൂരും വട്ടം ചുറ്റിയ രാത്രി .


ആരും തെരഞ്ഞു വരുമെന്ന് കരുതിയില്ല, സുരക്ഷിതമായിരുന്ന് രാവിലെ കാടിറങ്ങാൻ ആയിരുന്നു പ്ലാൻ എന്ന് മായ പറയുന്നു.

കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു നാടിന്റെ കരുതൽ. മായയെയും പാറുകുട്ടിയെയും ഡാർലിയേയും തേടി
നാട്ടുകാർ രാത്രി തന്നെ കാടുകയറി. മൂവർക്കുമായി ഊർജിത തെരച്ചിൽ. ഒടുവില്‍ നാട്ടുകാരുടെ സംഘം രാവിലെതന്നെ ഇവരെ കണ്ടെത്തി.ഒരു മരത്തില്‍ കയറിയാണ് ഫോണിന് റേഞ്ച് കിട്ടി ഒരു യുവാവ് വിവരം നാട്ടിലേക്ക് അറിയിച്ചത്. കൂട്ടായ പരിശ്രമത്തിൽ മൂവരും നാട്ടിലേക്ക്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here