കഴക്കൂട്ടത്ത് MDMA യുമായി യുവാവ് പിടിയിൽ

Advertisement

തിതവനന്തപുരം. തമ്പാനൂർ കീഴേ പുളിക്കൽ വീട് വിഷ്ണു എസ് കുമാർ (24) ആണ് പിടിയിലായത്.ബംഗളുരുവിൽ നിന്ന് വാങ്ങി കച്ചവടത്തിനായി കൊണ്ടുവന്ന 10 ഗ്രാം MDMA ഇയാളിൽ നിന്നും കണ്ടെത്തി.ബംഗളുരു കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്.പവർ ബാങ്കിനുള്ളിൽ രണ്ടു കവറുകളിലാണ് സിന്തറ്റിക് ലഹരി ഒളിപ്പിച്ചു വച്ചിരുന്നത്

അടിപിടി കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ആദ്യമാണ് ലഹരിക്കേസിൽ പിടിയിലാകുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും തുമ്പ പോലീസും ചേർന്നാണ് പ്രതിയെ പിടി കൂടിയത്

Advertisement