പന്തളം. കൂരമ്പാലയില്‍ എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂർണ്ണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന 4 പേർക്ക് സാരമായി പരിക്കേറ്റു.
കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.വീട്ടിൽ ഉണ്ടായിരുന്ന രാജേഷ്, ഭാര്യ ദീപ, മക്കൾ മീനാക്ഷി, മീര എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2024/11/WhatsApp-Image-2024-11-30-at-9.31.31-AM-1.jpeg?resize=480%2C720&ssl=1)
ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.
തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം