വാർത്താനോട്ടം

Advertisement

2024 നവംബർ 30 ശനി

🌴കേരളീയം🌴

🙏വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലം സന്ദർശിക്കാൻ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്ക വയനാട് സന്ദർശിക്കാനൊരുങ്ങുന്നത്.

🙏ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഡിസംബർ ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും.

🙏രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക ​ഗാന്ധി പങ്കെടുക്കും.

🙏തെറ്റായ രേഖ ചമച്ച് അനര്‍ഹര്‍ പെന്‍ഷന്‍ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളോട് വിശദീകരണം തേടുമെന്നും തെറ്റായ കാര്യം ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

🙏കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് ടിവി പ്രശാന്തന്‍ പരാതി നല്‍കിയിരുന്നോ എന്ന വിവരാവകാശ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി എന്‍ ഖാദര്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് തള്ളിയത്.

🙏മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.

🙏മല്ലു ഹിന്ദു ഓഫീസേര്‍സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്പെന്‍ഷനിലുള്ള ഐ.എ.എസ് ഓഫീസര്‍ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് മെമ്മോ നല്‍കിയത്.

🙏ഡിജിറ്റല്‍ സര്‍വകാലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമനം ചോദ്യം ചെയ്തുളള ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. സാങ്കേതിക സര്‍വകലാശാലയ്ക്ക് വിസി യെ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും കോടതി സ്റ്റേ ആവശ്യം തളളിയിരുന്നു.

🙏 ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ക്കെതിരെയുള്ള നടി മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യുസിസി. സുപ്രീം കോടതിയില്‍ നടി നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

🙏കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം ലോക്കല്‍ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റായ പ്രവണതകള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല.

🙏കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് ജില്ലയിലെത്തും. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരും.

🙏തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. തമ്മനത്തെ ഫ്ലാറ്റില്‍ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തൊപ്പി എന്ന നിഹാദ് കോടതിയെ സമീപിച്ചത്.

🙏പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ പ്രായം. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

🙏 പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

🙏 ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ ഭര്‍തൃമതിയായ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്. യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.

🇳🇪 ദേശീയം 🇳🇪

🙏 ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് വിവരം. തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.

🙏ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രത. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് റദ്ദാക്കിയത്. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

🙏വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

🙏 സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരേ യു.എസ് അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് അമേരിക്കയുമായി ഒരാശയവിനിമയവും നടന്നിട്ടില്ലെന്ന് മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

🙏 മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാരിന്റെ രൂപവത്കരണ ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റി.

🇦🇽 അന്തർദേശീയം 🇦🇴

🙏ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുസമൂഹത്തിനുനേര്‍ക്ക് അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ രാജ്യത്തെ ഗൗരവതരമായ ആശങ്ക അറിയിച്ച് ഇന്ത്യ. മാധ്യമങ്ങളുമായി നടത്തുന്ന പ്രതിവാര കൂടിക്കാഴ്ചയിലാണ് ബംഗ്ലാദേശിനെ ആശങ്ക അറിയിച്ച വിവരം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

🙏 ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്. മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ പരിശോധിക്കാനും തീരുമാനമായി. അതേസമയം ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്.

🏏 കായികം 🏑

🙏 ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം പോരാട്ടത്തില്‍ സമനില. ഇതോടെ ഇരുവരുടെയും പോയിന്റ് നില 2-2 ആയി.

🙏 ചാമ്പ്യന്‍സ് ട്രോഫി വേദി സംബന്ധിച്ച ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ണായക യോഗം തീരുമാനമാവാതെ പിരിഞ്ഞു. 20 മിനിറ്റുമാത്രമാണ് യോഗം നീണ്ടുനിന്നത്. ഹൈബ്രിഡായി ടൂര്‍ണമെന്റ് നടത്തുന്നതിനെതിരായ നിലപാടില്‍ പാകിസ്താന്‍ ഉറച്ചുനില്‍ക്കുകയാണ്.

🙏 ഐസിസി ചാമ്പ്യന്‍സ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക പ്രയോഗികമെന്ന് ഐസിസി ബോര്‍ഡ് അംഗങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തുന്നതിനോട് ബോര്‍ഡ് അംഗങ്ങള്‍ യോജിപ്പ് പ്രകടിപ്പിച്ചതോടെ ഐസിസിയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട നിലയിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here