സിവിൽ സപ്ലൈസ് കോർപറേഷന്റെ ഗോഡൗണിൽ നിന്ന് അരി കടത്തിയ സംഭവം,അധികൃതർ പൊലീസിൽ പരാതി നൽകി

Advertisement

കോന്നി. സിവിൽ സപ്ലൈസ് കോർപറേഷന്റെ ഗോഡൗണിൽ നിന്ന് അരി കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ അധികൃതർ പൊലീസിൽ പരാതി നൽകി. ജില്ലാ ഡിപ്പോ മാനേജർ ദിലീപ് കുമാർ കോന്നി എസ്എച്ച്ഒയ്ക്കാണ് വകുപ്പുതല റിപ്പോർട്ട് അടക്കം പരാതി നൽകിയത്.ഇതു പ്രകാരം കോന്നി പോലീസ് എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചു

എട്ട് ലോഡ് അരി(800 ക്വിന്റൽ)കാണാതായതിലൂടെ 36 ലക്ഷം രൂപയുടെ നഷ്ടമാണ് സിവിൽ സപ്ലൈസ് കോർപറേഷന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് സെയിൽസ് മാനേയും ,നേരത്തെ ഓഫീസർ ഇൻ ചാർജിനെയും സസ്‌പെന്റ് ചെയ്തിരുന്നു.

Advertisement