സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

Advertisement

തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണത്തിന് നേരിയ കുറവ്

കൊച്ചി: സ്വർണ്ണവിലയിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് സ്വർണവ്യാപാരികളുടെ സ്വർണാഭരണ മോഹികൾക്കുമെല്ലാം ചെറിയ ആശ്വാസമായാണ് വിലകുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,200 രൂപയായി. 80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 56,280 രൂപയിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം നടന്നത്. 7160 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതോടെ ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇന്നലെ ഇത് 7,160 ആയിരുന്നു.

ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ‌ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,280 രൂപയായി വർദ്ധിച്ചു. 7160 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

അതേസമയം, നവംബർ 14,16,17 എന്നീ തീയതികളിലാണ് നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. 55,000 രൂപയിലായിരുന്നു ഈ ദിവസങ്ങളിൽ സ്വർണ വ്യപാരം നടന്നത്. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. ആ വിലയിലേക്ക് പിന്നീട് സ്വർണം ഉയർന്നില്ല എന്നതാണ് ശ്രദ്ധേയം.

Advertisement