കായംകുളത്ത് ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് ബിജെപിയില്‍

Advertisement

ആലപ്പുഴ. കായംകുളത്ത് ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയില്‍.
സിപിഐഎം കായംകുളം മുൻ ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും   എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗം.

തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ സംഘടനാപർവ്വ യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആണ് അംഗത്വം നൽകിയത്. സി.പി.എം വർഗീയവാദികളുടെ നിയന്ത്രണത്തിലാണെന്നും മോദിയുടെ വികസന നയത്തിൽ ആകർഷനായാണ് താൻ ബി.ജെ.പിയിലേക്ക് എത്തിയതെന്നും ബിപിൻ പറഞ്ഞു.സംഘടനാപർവ്വ യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിപിൻ C ബാബുവിൻ്റെ പാർട്ടി പ്രവേശം പ്രഖ്യാപിച്ചു..

ഗാർഹിക പീഡന പരാതിയിൽ പോലീസ് കേസെടുതിനെത്തുടര്‍ന്ന് ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്തായി.
വർഷങ്ങൾക്ക് മുൻപ് പാർട്ടി ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ മനപൂർവ്വം തന്നെ പ്രതിയാക്കി എന്ന ബിബിൻ സി ബാബുവിന്റെ തുറന്നുപറച്ചിൽ വിവാദമായിരുന്നു. പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് ലെറ്റർപാഡിൽ ബിബിൻ സി ബാബു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് അയച്ചിരുന്നു

മാസങ്ങൾക്ക് മുൻപ് ബിഡിജെഎസ്മായും ബിബിൻ സി ബാബു ചർച്ച നടത്തിയിരുന്നു.
ബിബിൻ സി ബാബുവിന്റെ മാതാവ് സിപിഐഎം ഭരിക്കുന്ന പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആണ്

Advertisement