സനൂഫ് ഫസീലയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതി , ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടപ്പോള്‍ കൊല

Advertisement

കോഴിക്കോട്. എരഞ്ഞിപ്പാലത്തെ ഫസീല കൊലപാതകത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്ന് പൊലീസ്. ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയായ സനുഫിനെ കോഴിക്കോട് എത്തിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആകും തെളിവെടുപ്പ് ഉൾപ്പെടെ നടത്തുക.

മരിച്ച ഫസീലയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ സനൂഫ് 84 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. മോചിതനായ ശേഷം കേസ് ഒത്തു തീർക്കാൻ
ഫസീലയെ കോഴിക്കോടേക്ക് വിളിച്ചുവരുത്തി.
ശ്രമം പരാജയപ്പെട്ടതോടെ ആയിരുന്നു ശ്വാസംമുട്ടിച്ചുള്ള ക്രൂരമായ കൊലപാതകം. കൃത്യത്തിന് ശേഷം കേരളം വിട്ട പ്രതി ബംഗളൂരുവിലും ചെന്നൈയിലുമായി ഒളിവിൽ കഴിയുകയായിരുന്നു.

പ്രതി ഫോൺ നമ്പർ മാറി മാറി ഉപയോഗിച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായും പൊലീസ് പറയുന്നു. ചെന്നൈ ആവഡിയിലെ ലോഡ്ജിൽ നിന്നാണ് സനൂഫിനെ നടക്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്നത്. റിമാൻ്റിൽ ആയ പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. തുടർന്നാകും തെളിവെടുപ്പ്.

Advertisement