ശബരിമലയിൽ ഇന്ന് ദർശനം നടത്തിയവരുടെ എണ്ണം 60,000 കടന്നു

Advertisement

ശബരിമലയിൽ വൻ ഭക്തജന തിരക്ക് . ഇന്ന് ദർശനം നടത്തിയവരുടെ എണ്ണം 60,000 കടന്നു . ശനിയാഴ്ചയായതിനാൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത് . ആറു മണിവരെ സ്പോട്ട് ബുക്കിംഗ് വഴി പതിനായിരത്തിലധികം ഭക്തജനങ്ങൾ ദർശനം നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു . ഇന്നും നാളെയും തിരക്ക് വർധിക്കാനുള്ള സാഹചര്യത്തിൽ പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട് . വൈകിട്ട് 6 30ന് ദീപാരാധനക്കും 9 30ന് അത്താഴം പൂജയ്ക്കും ശേഷം 10 50 ന് ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമലയിൽ ദർശനത്തിനായി എത്തിയ ഒരു തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു . കർണാടക സ്വദേശി പുട്ടസ്വാമി ചരിയാണ് മരിച്ചത് . ഹൃദയഭാഗത്തെ തുടർന്ന് ഇതോടെ ഈ സീസണിൽ മരിച്ചവരുടെ എണ്ണം എട്ടായി .

Advertisement