മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി

Advertisement

തിരുവനന്തപുരം. മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി. അമിതഭാരം കയറ്റിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20000 രൂപ പിഴയിട്ടതിനെതിരെയാണ് പരാതി.

ഫൈൻ അടിച്ചത് തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്റെ ഓട്ടോറിക്ഷയ്ക്ക്. പാസഞ്ചർ ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ്‌ കൊണ്ടുപോയതിനാണ് പിഴ ഈടാക്കിയത്. സംഭവം ഇക്കഴിഞ്ഞ 18 ന്. പിഴ ഈടാക്കിയത് ചട്ടപ്രകാരം എന്ന് മോട്ടോർ വാഹന വകുപ്പ്. പിഴ പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചു. ജീവിതം വഴിമുട്ടിയ നിലയിലായ തനിക്ക് ഇത് താങ്ങാനാവില്ലെന്നാണ് ശിവപ്രസാദിന്‍റെ പരാതി.

Advertisement