കൊച്ചിയില്‍ രണ്ടിടത്ത് തീപിടുത്തം,ആശങ്കയുടെ മണിക്കൂറുകള്‍

Advertisement

കൊച്ചി. സൗത്ത് റെയില്‍ വേ മേല്‍പ്പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടത്തം. സമീപത്തെ വീടുകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളും കത്തിനശിച്ചു. ഗോഡൗണില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരെ അ?ഗ്‌നിശമന സേന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് മൂന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ ട്രെയിന്‍?ഗതാ?ഗതവും തടസ്സപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞാറ് ട്രെയിന്‍ ?ഗതാ?ഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അ?ഗ്‌നിശമന സേന അറിയിച്ചു. സമീപ പ്രദേശങ്ങളിലെ ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വന്‍ ദുരന്തം ഒഴിവായി. അ?ഗ്‌നിബാധയെ തുടര്‍ന്ന് ?ഗോഡൗണിലെ 12 ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.

അതേ സമയം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിം?ഗ് ഏരിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാര്‍ പാര്‍ക്കിം?ഗ് ഏരിയയില്‍ ഉണ്ടായ അ?ഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും കത്തിനശിച്ചു. 3 കാറുകളും ഏതാനും ബൈക്കുകളും ഭാ?ഗികമായി കത്തിനശിച്ചു.

Advertisement