ശബരിമല, തിരക്ക് വർധിച്ചാലും പോലീസ് സജ്ജമെന്ന് എഡിജിപി

Advertisement

ശബരിമല. തിരക്ക് വർധിച്ചാലും പോലീസ് സജ്ജമാണ് എന്ന് എഡിജിപി എസ് ശ്രീജിത്. വിർച്വൽ ക്യു ബുക്ക് ചെയ്യുന്ന തീർത്ഥാടകർ നൽകിയ സമയത്ത് വരാതിരിക്കുന്ന സാഹചര്യം ഉണ്ട്. മറ്റ് സമയങ്ങളിൽ ദർശനത്തിന് എത്തുന്നത് ഒഴിവാക്കണം. സ്ലോട്ട് ലഭിച്ച സമയത്ത് എത്താത്ത തീർത്ഥാടകർ പമ്പയിലും നിലയ്ക്കലും കാത്തിരിക്കേണ്ടി വരും .ദർശനത്തിന് പ്രഥമപരിഗണന സമയത്ത് എത്തുന്നവർക്കായിരിക്കും

സ്പോട് ബുക്കിംഗ് 10000 ആണ് കോടതി നിർദേശിച്ചത്. അതിൽ കൂടുതലായി എത്തുന്ന തീർത്ഥാടകരും തിരക്ക് കുറയുന്നത് വരെ പമ്പയിലും നിലയ്ക്കലും കാത്തിരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ചുഴലിക്കാറ്റ് മൂലം ദർശനത്തിന് എത്താൻ സാധിക്കാത്ത തീർത്ഥാടകർ ഇനി എത്തുമ്പോൾ കൂട്ടത്തോടെ എത്താതിരിക്കാൻ ശ്രദ്ധിക്കണം.

അതേസമയം ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു. ഇന്നും വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആണ്. ഇന്നലെ 70,000ത്തിൽ അധികം തീർത്ഥാടകർ ദർശനം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ 75821ഭക്തരാണ് ദർശനം നടത്തിയത് .സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. ഒരേ സമയം കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയുനുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഭക്തരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനവും വർദ്ധിക്കുന്നുണ്ട് . മുൻ വർഷത്തേക്കാൾ 15 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സീസണിൽ ലഭിച്ചത്. ഇന്നലെ രാത്രി സന്നിധാനത്ത് ചെറിയ തോതിൽ മഴ പെയ്തിരുന്നു. ഫിൻജി ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശമുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here