കൊച്ചി. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയ
രണ്ട് മലയാളികൾ പിടിയിൽ. വഴക്കാല സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 4 കോടി രൂപ. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് വൻ സംഘം എന്ന് പോലീസ് കണ്ടെത്തൽ.
വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് പരാതിക്കാരി. ഡൽഹി ICICI ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ അകൗണ്ട് ഉണ്ടെന്നും ഈ അക്കൌണ്ട് സന്ദീപ് എന്നയാൾ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
കേസിൽ നിന്നും ഒഴിവാക്കി തരുന്നതിനാണ് പണം ആവശ്യപ്പെട്ടത്. മൂന്ന് അക്കൗണ്ടുകളിൽ നിന്നായി നാല് കോടി 11 ലക്ഷം 9094 രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായി. പിടിയിലായ മുഹമ്മദ് മുഹസിലും, മിഷാബും തട്ടിപ്പിന്റെ ഇടനിലക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് തുക എത്തിയത്. ഇവരിൽ ഇന്നും ഇനോവ ക്രിസ്റ്റ, ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.
കൊടുവള്ളി കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. തട്ടിപ്പ് തുക ഏകീകരിക്കുന്നത് ഇവിടെയാണ്. തട്ടിപിനായി അക്കൗണ്ട് നൽകുന്നവർക്ക് 25000 രൂപ മുതൽ 30000 വരെ ലഭിക്കും. തട്ടിപ്പ് പണം ATM ൽ നിന്നും പിൻവലിച്ച് നൽകുന്നതിനും കമ്മീഷനും ലഭിക്കും. കേസിലെ മുഖ്യപ്രതി ഉടൻ പിടിയിലാകും എറണാകുളം സൈബർ പോലീസ് വ്യക്തമാക്കി.