2024 ഡിസംബർ 02 തിങ്കൾ 7.30 am
സംസ്ഥാനത്ത് മഴ കനക്കും, കോട്ടയത്ത് കൺട്രോൾ റൂമുകൾ തുറക്കും, നാല് ജില്ലകളിൽ റെഡ് അലർട്ട്.മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.
വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രൊഫഷണൽ കോളജ് കൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കണ്ണൂർ വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടി രൂപയും കവർന്ന അയൽവാസി ലിജീഷ് അറസ്റ്റിലായി.
കേരള കലാമണ്ഡലത്തിലെ കൂട്ട പിരിച്ചുവിടൽ സർക്കാർ റദ്ദ് ചെയ്തു.കെ രാധാകൃഷ്ണൻ എം പി മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം.
ഹിൻജാൽ ചുഴലിക്കാറ്റ് ദുർബലമാകുന്നു. -തമിഴ്നാട്ടിൽ ഒൻപത് മരണം
മഴ: ഈരാറ്റുപേട്ട വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു.
കണ്ണൂർ ചെറുപുഴയിൽ ഝാർഖണ്ഡ് സ്വദേശികളുടെ അഞ്ചു വയസുകരനായ മകൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ
പത്തനംതിട്ടയിൽ മഴ കനക്കുന്നതിനാൽ നദികളിൽ ഇറങ്ങുന്നതിൽ വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം.
തീർത്ഥാടകർ പമ്പയിൽ കുളിക്കാൻ നദിയിൽ ഇറങ്ങരുതെന്ന് നിർദ്ദേശം.