ആലപ്പുഴ. നവജാത ശിശുവിന് വൈകല്യം ഉണ്ടായ സംഭവത്തിൽ വിദഗ്ധസംഘം ഇന്ന് ആരോഗ്യ മന്ത്രിക്ക് സമഗ്ര റിപ്പോർട്ട് സമർപ്പിക്കും. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തിയത്. വിദഗ്ധ സംഘത്തിൻറെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രണ്ട് സ്വകാര്യ ലാമ്പുകൾക്കെതിരെയും ആരോഗ്യവകുപ്പ് നടപടി എടുത്തിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. ചില പരിശോധനകൾ നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ച ഉണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇത് അടക്കമുള്ള കാര്യങ്ങൾ വിദഗ്ധ സംഘത്തിൻറെ റിപ്പോർട്ടിൽ ഉണ്ടായേക്കും. റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ പറഞ്ഞിരുന്നു. നവജാത ശിശുവിൻറെ തുടർ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആരോഗ്യവകുപ്പ് തീരുമാനിക്കും
Home News Breaking News നവജാത ശിശുവിന് വൈകല്യം ഉണ്ടായ സംഭവത്തിൽ വിദഗ്ധസംഘം ഇന്ന് ആരോഗ്യ മന്ത്രിക്ക് സമഗ്ര റിപ്പോർട്ട് സമർപ്പിക്കും