കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി

Advertisement

തിരുവനന്തപുരം.കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി സംസ്ഥാന സർക്കാർ. 125 അധ്യാപക അനധ്യാപകരായ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയത്. ആലത്തൂർ എംപി കെ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മിൽ നടത്തിയ നിർണായക ചർച്ചയിലാണ് നടപടി. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് കലാമണ്ഡലം രജിസ്റ്റാർ ഇറക്കിയ ഉത്തരവ് റദ്ദാക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകി. സാമ്പത്തിക പ്രതിസന്ധിയിൽ ഉൾപ്പെടെ സർക്കാർ അനുഭാവ പൂർവമായ ഇടപെടൽ നടത്താമെന്നുറപ്പു നൽകി. 68 അധ്യാപകരുൾപ്പെടെ 125 ജീവനക്കാരെയായിരുന്നു പിരിച്ചുവിട്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here