കൊച്ചി. കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന്. സിപിഐഎം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പിആര്‍ അരവിന്ദാക്ഷന്‍, ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. കള്ളപ്പണ ഇടപാടില്‍ പിആര്‍ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. എന്നാല്‍ മറ്റ് സാമ്പത്തിക ഇടപാടുകളെ കള്ളപ്പണ ഇടപാടായി ഇഡി വ്യാഖ്യാനിക്കുന്നുവെന്നാണ് അരവിന്ദാക്ഷന്റെ വാദം. പിആര്‍ അരവിന്ദാക്ഷന് കഴിഞ്ഞ ജൂണില്‍ 10 ദിവസത്തേക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മകളുടെ വിവാഹത്തിനായാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പിആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ നേരത്തെ രണ്ട് തവണ വിചാരണ കോടതി തള്ളിയിരുന്നു. പിആര്‍ അരവിന്ദാക്ഷന്റെയും സികെ ജില്‍സിന്റെയും ജാമ്യാപേക്ഷ ഇത് രണ്ടാം തവണയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 180 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസ്.
Home News Breaking News കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന്