ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം മുന്‍ ഏരിയാസെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം

Advertisement

തിരുവനന്തപുരം . ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം മുന്‍ ഏരിയാസെക്രട്ടറി മധു
മുല്ലശേരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം.സംസ്ഥാന നേതൃത്വത്തിന്റെ
അനുമതിയോടെ നടപടി പ്രഖ്യാപിക്കും. ജില്ലാ നേതൃത്വത്തിനെതിരെ ആക്ഷേപം ഉന്നയിച്ച മധുവിന്റെ നടപടി പാര്‍ട്ടിക്ക്
ആക്ഷേപം ഉണ്ടാക്കിയപശ്ചാത്തലത്തിലാണ് തീരുമാനം

ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മധു മുല്ലശേരിയെ പുറത്താക്കാന്‍ ധാരണയിലെത്തിയത്.ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളെ വിവാദത്തിലാക്കിയ മധുവിന് എതിരെ നടപടി വേണമെന്നതില്‍ ജില്ലാ നേതൃത്വം ഒറ്റക്കെട്ടായിരുന്നു.ഉചിതമായ നടപടി ആലോചിച്ച് അറിയിച്ചാല്‍ മതിയെന്ന സംസ്ഥാന നേതൃത്വം
ഇന്നലെ തന്നെ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ജില്ലാ സെക്രട്ടറി വി.ജോയിക്ക് എതിരെ മധു മുല്ലശേരി ഉന്നയിച്ച ആക്ഷേപങ്ങള്‍ ജില്ലാസെക്രട്ടേറിയേറ്റ് തളളിക്കളഞ്ഞു.

പുറത്താക്കുന്നതിന് പിന്നാലെ മധു മുല്ലശേരി പാര്‍ട്ടി വിടുമെന്ന് ഏതാണ്ട് വ്യക്തമാണ്.എന്നാല്‍ അതൊന്നും കണക്കിലെടുക്കേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.മധു ബി.ജെ.പിയിലേക്ക് പോകാനാണ്
സാധ്യത

Advertisement