കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ

Advertisement

കോഴിക്കോട്. ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ നൽകണം. ആശുപത്രി വികസന സമിതി യോഗത്തിൻ്റെ തീരുമാനം ഇന്ന് മുതൽ നടപ്പിലായി. അതിനിടെ, തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി.

ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ, പണം ഈടാക്കാതെയായിരുന്നു ഒ പി ടിക്കറ്റ് നൽകിയിരുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം.തീരുമാനത്തിൽ സമ്മിശ്ര പ്രതികരണമാണ് രോഗികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.


അതേസമയം ഒപി ടിക്കറ്റിന് പണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here