ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കിൽ വിടത്തില്ല, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൽപ്പറ്റ എസ് എച്ച് ഓ

Advertisement

വയനാട്. ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൽപ്പറ്റ എസ് എച്ച് ഓ യുടെ പരാതി. യൂത്ത് കോൺഗ്രസ് സംസഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെതിരെ കൽപ്പറ്റ സി. ഐ വിനോയ് ആണ് പരാതി നൽകിയത്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ലാത്തിച്ചാർജിൽ ജസീർ ഉൾപ്പെടെ അമ്പതോളം പേർക്കാണ് പരിക്കേറ്റത്

ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കിൽ വിടത്തില്ല എന്നായിരുന്നു കൽപ്പറ്റ sho യുടെ ഫോട്ടോ ഉൾപ്പെടെ ചേർത്തുവച്ച് ജഷീർ പള്ളിവയലിന്റെ പോസ്റ്റ് പോസ്റ്റ് .
കൽപ്പറ്റ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിലെ പൊലീസ് നടപടിക്കു പിന്നാലെയായിരുന്നു ഇത്. പോലീസ് നടപടിയിൽ ഗുരുതരമായി പരിക്കേറ്റ ആളാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ജഷീർ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജഷീർ ഉൾപ്പെടെയുള്ളവർ ഇന്നലെയാണ് ആശുപത്രി വിട്ടത്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ SHO പേരെടുത്ത് ആക്രമിക്കാൻ നിർദേശം നൽകിയതായി യൂത്ത് കോൺഗ്രസും പരാതി നൽകിയിരുന്നു. ചൂരൽമല മുണ്ടക്കൈ പുരധിവാസവുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് കഴിഞ്ഞദിവസം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ അമ്പതോളം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു

Advertisement