സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളിലെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.
റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ സാധ്യതകള്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.