ശബരിമല. സന്നിധാനത്ത് ഭക്തജന തിരക്ക് വീണ്ടും കൂടുന്നു,മഴമൂലം ജാഗ്രത

Advertisement

ശബരിമല. സന്നിധാനത്ത് ഭക്തജന തിരക്ക് വീണ്ടും കൂടുന്നു. 3 മണി വരെ ദർശനം നടത്തിയവരുടെ എണ്ണം 50,000 കടന്നു . 10000ആണ് സ്പോട് ബുക്കിങ്ങ്. സന്നിധാനത്ത് നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. നിലയ്ക്കൽ, പമ്പ ,അപ്പാച്ചിമേട് തുടങ്ങി സ്ഥലങ്ങളിൽ കൂടുതൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു . അതിശക്തമായ മഴയെ തുടർന്ന് പമ്പയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് . പോലീസിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് പമ്പയിൽ സ്നാനം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി. മുതിർന്നവരും കുട്ടികളും പമ്പയിലിറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്.അതേസമയം,എരുമേലി മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനനപാതയിൽ തീർത്ഥാടകർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കാൽനടയായി സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി മുക്കുഴി സത്രം കാനനപാതയിലെ യാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്.

Advertisement