തിരുവനന്തപുരം. ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി.നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിവിധിയിൽ ഇടപെടാൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന് പ്രശാന്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.
ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയത്തിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്‌ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയില്‍ സർക്കാർ അറിയിച്ചിരുന്നു. ഇതിന് തക്കതായ മറുപടിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. ആർ പ്രശാന്തിന്റെ ആശ്രിത നിയമനത്തിനെതിരായ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.നിയമിതനായ ശേഷം കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന് പ്രശാന്തിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.
കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നായിരുന്നു സർക്കാർ നേരത്തെ ഉന്നയിച്ച വാദം.സർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി മുഖവിലയ്ക്ക് എടുത്തില്ല. സുപ്രീംകോടതിയുടെ തീരുമാനം പിണറായി സർക്കാരിനെറ്റ കനത്ത തിരിച്ചടിയാണ്.ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി പ്രശാന്തിന്റെ നിയമനം റദ്ദാക്കിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്ക് മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുള്ളുവെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു.2018 ജനുവരിയിലാണ് അന്തരിച്ച മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് പൊതു മരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്.