കോഴിക്കോട്.ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് മെഡിക്കൽ കോളേജ് എ സി പി അട്ടിമറിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ജനകീയ കുറ്റവിചാരണക്കെതിരെ കേസെടുത്ത് ചേവായൂർ പോലീസ്.
വി.ടി ബൽറാം ,പിഎം നിയാസ് ,കെ പ്രവീൺകുമാർ തുടങ്ങി കണ്ടാലറിയാവുന്ന നൂറോളം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ്.അതേസമയം കേസെടുത്ത നടപടി പക്ഷപാതപരം എന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ മുപ്പതിനായിരുന്നു ചേവായൂർ പോലീസ് സ്റ്റേഷന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനകീയ കുറ്റവിചാരണ പരിപാടി സംഘടിപ്പിച്ചത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് എ സി പി ഉമേഷ് അട്ടിമറിച്ചു എന്ന് ആരോപിച്ചായിരുന്നു ഇത്.ഈ പരിപാടിക്കെതിരെയാണ് ചേവായൂർ പോലീസ് കേസെടുത്തത്.
.അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചു,സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി,ഗതാഗത തടസ്സം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. വി.ടി ബൽറാം ,പി എം നിയാസ്,കെ പ്രവീൺകുമാർ,കെ എം അഭിജിത്ത് ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന100 പേർക്ക് എതിരെയാണ് കേസ്.അതേസമയം ഈ നടപടി പോലീസ് സേനയ്ക്ക് അപമാനകരം എന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിൻ്റെ പ്രതികരണം.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് നടന്നത് പോലീസിന്റെ ഏകാധിപത്യ നടപടിയെന്നാരോപിച്ച് നാളെ കമ്മീഷണർ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും