റിസോര്‍ട്ടുകളും, ഹോട്ടലും നിര്‍മ്മിച്ച് പച്ചപിടിക്കാന്‍ കെഎസ്ആര്‍ടിസി

Advertisement

തിരുവനന്തപുരം.കമ്പനിവക ഒഴിഞ്ഞുകിടക്കുന്ന ഭൂമിയില്‍ റിസോര്‍ട്ടുകളും, ഹോട്ടലും നിര്‍മ്മിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി.. മൂന്നാറിലും, കൊല്ലത്തും ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. ബി ഓ ടി അടിസ്ഥാനത്തില്‍ 29 വര്‍ഷത്തെ നടത്തിപ്പ് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കൈമാറും.. മാനേജ്‌മെന്റ് ടെന്റര്‍ ക്ഷണിച്ചു

ടൂറിസം കേന്ദ്രമായ മൂന്നാറില്‍ കെഎസ്ആര്‍ടിസിയ്ക്ക് 3 ഏക്കര്‍ ഭൂമിയുണ്ട്.. ഇവിടെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍.. ഹില്‍ വ്യു വില്ല, സ്പാ തുടങ്ങി സൗകര്യങ്ങളോടെയാകും മൂന്നാറിലെ നിര്‍മ്മാണം.. തിരുവനന്തപുരം പുവാറും, കൊല്ലത്തും കെഎസ്ആര്‍ടിസി ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കും.. പൂവാറില്‍ ഒരേക്കര്‍ ഭൂമിയാണ് സര്‍്ക്കാരിനുള്ളത്. കൊല്ലത്ത് ഒരേക്കറും, 75 സെന്റും ഉണ്ട്.. കൊല്ലത്ത് വാണിജ്യകേന്ദ്രവും പദ്ധതിയിലുണ്ട്.. നാല് ഏക്കര്‍ സ്ഥലമുള്ള എറണാകുളത്തും വാണിജ്യകേന്ദ്രത്തിനാണ് പദ്ധതി.. പെരിന്തല്‍മണ്ണയില്‍ വാണിജ്യ കേന്ദ്രമോ മെഡിക്കല്‍ കേന്ദ്രമോ തുടങ്ങും.. പൊതു സ്വകാര്യ പങ്കാളിത്ത കരാര്‍ പ്രകാരമാണ് നിര്‍മ്മാണം.. നിര്‍മ്മാതാക്കളുമായി 29 വര്‍ഷത്തെ സ്വകാര്യ പങ്കാളിത്വം ഉണ്ടാകും.. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് റിസോര്‍ട്ടുകളില്‍ റിസര്‍വേഷനും, ഡിസ്‌കൗണ്ടും ഉണ്ടാകും.. വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ടെന്ററില്‍ പങ്കെടുക്കാം

Advertisement