ആലപ്പുഴ കാറും ബസും കൂട്ടി ഇടിച്ച് അഞ്ചുമെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Advertisement

ആലപ്പുഴ. കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 5പേര്‍ മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടപ്പെട്ടവര്‍. 2പേര്‍ അതീവ ഗുരുതര നിലയില്‍. ദേവാനന്ദ്,ഇബ്രാഹിം (ഇരുവരും ലക്ഷദ്വീപ്),ആയുഷ് ഷാജി, മുഹമ്മദ് ജബാര്‍(കണ്ണൂര്‍),ശ്രീദീപ് (പാലക്കാട്)എന്നിവരാണ് മരിച്ചത്

മഴയില്‍ തെന്നിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറിയെന്നാണ് പ്രാഥമിക വിവരം. ഓടിച്ചയാള്‍ ഒഴികെ ആറുപേരും അബോധാവസ്ഥയിലായിരുന്നു. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. സെവന്‍ സീറ്റര്‍ എംപിവിയാണ് അപകടത്തില്‍പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. രാത്രി 9ന് ശേഷം അപകടം സിനിമയ്ക്കായി പോയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവര്‍. ഗുരുവായൂരില്‍നിന്നും കായംകുളത്തേക്ക് വന്ന ഫാസ്റ്റാണ് ഇടിച്ചത്. പ്രതികൂലകാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. അമിതവേഗതയ്ക്കു പറ്റിയ സ്ഥലമല്ല. കാര്‍ 14വര്‍ഷം പഴയതാണ്. എന്നാല്‍ കാര്‍അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കോഴിക്കോട്,കണ്ണൂര്‍,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടവര്‍.