ആലപ്പുഴ. കളര്‍കോട് നടുക്കം വിതച്ച്, അപകടത്തില്‍ കൂട്ടമരണം. നാടിന് വാഗ്ദാനമാവേണ്ടിയിരുന്ന അഞ്ചു യുവഡോക്ടര്‍മാരെയാണ് നഷ്ടമായത്. വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ദേവാനന്ദന്‍, ഇബ്രാഹിം, ആയുഷ്ഷാജി, മുഹമ്മദ് ജബാര്‍, ശ്രീദേവ് എന്നിവരാണ് മരിച്ചത്. ഷെവര്‍ലെ ടവേര കാറിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്. അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്. കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കിഡ് ചെയ്ത് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഏറെനേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. തകര്‍ന്നകാറില്‍ കുരുങ്ങിയവരെ എങ്ങനെ പുറത്തെടുക്കുമെന്ന ആശങ്കയില്‍ ജനം പതറിപ്പോയെങ്കിലും ഫയര്‍ഫോഴ്സ് സഹായത്തിനെത്തി.
മങ്കൊമ്പ് ഭാഗത്തേക്ക് പോയി ആരോ ഒരാളെ കൂട്ടിയാണ് സംഘം ആലപ്പുഴ ഭാഗത്തേക്ക് പോയത്.