കണ്ണൂര്‍. പി.വി.അൻവറിനെതിരേ സിപിഐഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി.ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് രജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് ഹാജരാകാൻ കോടതി പി വി അൻവറിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ഹർജി ഫയൽ ചെയ്തത്.
Home News Breaking News പിവി അൻവറിനെതിരേ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി നൽകിയ അപകീർത്തി...