ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ സംസ്ഥാനത്ത് ഇന്ന് കൂടി

Advertisement

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ സംസ്ഥാനത്ത് ഇന്ന് കൂടി ലഭിക്കും.. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല. നാളെ മുതൽ മഴ കുറഞ്ഞ് തുടങ്ങും .. ന്യൂനമർദ്ദം അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു..
കേരളാ തീരത്ത് മത്സ്യബന്ധത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

Advertisement