ആലപ്പുഴ.അപകടത്തിന്റെ പ്രധാന കാരണം മഴയാണെന്ന് ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. വാഹനത്തിൽ ഓവർലോഡ് ഉണ്ടായിരുന്നു 11 പേർ വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി 12 മണിയോടുകൂടി പൊതുദർശനം നടത്തും. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാരം കൊച്ചിയിൽ തന്നെ നടത്തും
പോസ്റ്റ്മോർട്ടത്തിനുശഷം വണ്ടാനത്ത് പൊതുദർശനം.ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കും.ഇതിനായി ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്. കൃഷ്ണദേവ്, ആനന്ദ്, ആൽവിൻ എന്നിവർ വെന്റിലേറ്ററിൽ തുടരുന്നു.
കാർ ബസിലേക്ക് നേരെ വന്ന് ഇടിക്കുകയായിരുന്നെന്ന് ഡ്രൈവർ രാജീവ് പറഞ്ഞു. റോഡിന്റെ അരികിലേക്ക് ചേർത്ത് നിർത്തുന്നതിന് മുൻപേ കാർ വന്ന് ബസിൽ ഇടിച്ചു. പെട്ടന്ന് രക്ഷാപ്രവർത്തനം നടത്താനായതിനാൽ മറ്റുള്ളവരെ രക്ഷപ്പെടുത്തി. അമിത വേഗതയും മഴയും ആയിരിക്കാം കാരണമെന്ന് കണ്ടക്ടർ മനീഷ് കുമാർ