മധു മുല്ലശേരിയെ സിപിഎം പുറത്താക്കി,ഇനി ബിജെപിയില്‍

Advertisement

തിരുവനന്തപുരം. മധു മുല്ലശേരിയെ പുറത്താക്കി
നടപടി പ്രഖ്യാപിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിപിഐഎം മംഗലപുരം എരിയാ കമ്മിറ്റി അംഗവും മുൻ എരിയാ സെക്രട്ടറിയുമാണ് മധു. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഐഎം ,മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി ജോയ്. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറിയുടെ വാർത്താകുറിപ്പ്

സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പേരെടുത്ത് പാര്‍ട്ടി സഖാക്കള്‍ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും വി. ജോയ് പറഞ്ഞു.

അതേസമയം മധു മുല്ലശ്ശേരി ഇന്ന് ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന നേതാക്കള്‍, മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. പിന്നാലെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. മധു മുല്ലശ്ശേരിയെ പൂര്‍ണമായും തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here