തിരുവനന്തപുരം. നഴ്സിംഗ് മെരിറ്റ് അട്ടിമറിച്ചു. ബിഎസ് സി നഴ്സിംഗ് മെരിറ്റ് അട്ടിമറിക്കാൻ സർക്കാർ ഒത്താശ. നഴ്സിംഗ് കൊളേജ് അഡ്മിഷൻ; മെരിറ്റ് അട്ടിമറിക്കാൻ സർക്കാർ ഒത്താശ നടന്നതായി ആക്ഷേപം. വാളകം മേഴ്സി നഴ്സിംഗ് കൊളേജിൽ സർക്കാർ ക്വാട്ടയിൽ അഡ്മിഷൻ നടന്നില്ല. വർദ്ധിപ്പിച്ച് നൽകിയ 30 സീറ്റിലും മാനേജ്മെന്റ് സ്വന്തം നിലയിൽ അഡ്മിഷൻ നടത്തി
LBS ന് അഡ്മിഷൻ നടത്താൻ ആരോഗ്യ വകുപ്പ് ഉത്തരവ് നൽകിയില്ലെന്നും ആക്ഷേപം. 50 ശതമാനം സർക്കാർ സീറ്റിൽ അഡ്മിഷൻ നടത്തേണ്ടത് LBS ആണ്. മാനേജ്മെന്റ് അഡ്മിഷൻ നടത്തിയത് അവസാന ദിവസം. ശ്രീ അയ്യപ്പ കൊളേജിലും മെരിറ്റ് സീറ്റ് നഷ്ടമായി. വടശ്ശേരിക്കര ശ്രീ അയ്യപ്പ കൊളേജിലും 22 മെരിറ്റ് സീറ്റ് നഷ്ടമായി. അനുവദിച്ച 45 സീറ്റിലും മെരിറ്റിൽ അഡ്മിഷൻ നടത്താനായിരുന്നു ആരോഗ്യ വകുപ്പ് നിർദ്ദേശം. എന്നാൽ 45 ൽ 22 സീറ്റ് ഫീസ് റെഗുലേറ്ററി കമ്മിറ്റി മാനേജ്മെന്റിന് നൽകി. ഇതോടെ സർക്കാർ നിർദ്ദേശം മറികടന്ന് 22 സീറ്റിൽ മാനേജ്മെന്റ് അഡ്മിഷൻ നടത്തിയെന്നാണ് ആക്ഷേപം.അനുകൂല കോടതി വിധി നേടിയാണ് ശ്രീ അയ്യപ്പ അഡ്മിഷൻ നടത്തിയത്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.