ഇടുക്കി. ചിന്നക്കനാലിൽ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങാതെ കാട്ടാനക്കൂട്ടം. ശങ്കരപാണ്ടി മെട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തിനു മുൻപിൽ നിന്ന് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
കാട്ടാനക്കൂട്ടത്തിനു മുൻപിൽ നിന്ന് ഓടി രക്ഷപ്പെട്ട് തൊഴിലാളികൾ മരത്തിനു മുകളിൽ കയറി . ഇന്ന് രാവിലെ 9 മണിയോടെയാണ് ശങ്കര പാണ്ടി മെട്ടിന് സമീപം രംഗസ്വാമിയുടെ ഏല തോട്ടത്തിൽ കാട്ടാനക്കൂട്ടം എത്തിയത്. തൊഴിലാളികൾ ഈ സമയം ജോലി ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം ഭീതി പരത്തിയ ശേഷമാണ് കാട്ടാനക്കൂട്ടം ബോഡിമെട്ട് ഭാഗത്തേക്ക് നീങ്ങിയത്.
പുലർച്ചെ അനയിറങ്കലിൽ ദേശീയപാതയോരത്ത് മറ്റൊരു കാട്ടാനക്കൂട്ടവും ഇറങ്ങിയിരുന്നു. തുടർച്ചയായി കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാരും, തോട്ടം തൊഴിലാളികളും. റാപ്പിഡ് റെസ്പോൺസ് ടീം ആനകളെ നിരീക്ഷിക്കുന്നുണ്ട്.
REP. PIC