ഇനി പണിയാകും, ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ്

Advertisement

തിരുവനന്തപുരം.ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ് ആപ്. പെൻഷൻ വിതരണം ചെയ്യുന്ന ഫോട്ടോ ആപ്പിൽ അപ്-ലോഡ് ചെയ്യുന്ന രീതിയിലാകും പ്രവർത്തനം

സഹകരണ ബാങ്ക് ഏജൻ്റുമാരാണ് ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് വിതരണം ചെയ്തത്. എന്നാൽ മരിച്ചവരുടെ പേരിലടക്കം നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നതിൽ തട്ടിപ്പ് നടക്കുന്നുണ്ട് എന്നാണ് ആക്ഷേപം.. ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിക്കാനാണ് മൊബൈൽ ആപ്പ് തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുന്നത് ..നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തണം . ഇത് പുതിയ പെൻഷൻ ആപിൽ അപ്-ലോഡ് ചെയ്യണം .. മുഖം തിരിച്ചറിയാനുള്ള ഫെയ്സ് ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറും ആപ്പിൽ ഉൾപ്പെടുത്തിയേക്കും. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പും , സഹകരണ വകുപ്പുമായി ആലോചിച്ചാണ് നടപ്പാക്കുന്നത്. ആപ്പ് തയ്യാറാക്കുന്നതിന്റെ ചെലവടക്കം പരിശോധിച്ചശേഷമാകും അന്തിമ തീരുമാനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here