ആലപ്പുഴ. നവജാതശിശുവിന്റെ വൈകല്യ വിഷയത്തില്‍ ഡോക്ടര്‍മാരെ സംരക്ഷിച്ച് അധികൃതര്‍. ഡോക്ടര്‍മാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകിലെന്ന് ഉറപ്പായി
ആരോപണ വിധേയരായ ഡോക്ടര്‍മാരെ താക്കീത് ചെയ്യണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ക്ക് ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുമായി ആശയവിനിമയം നടത്തുന്നതിലാണ് വീഴ്ചയെന്നാണ് കണ്ടെത്തല്‍.
ഗര്‍ഭസ്ഥശിശു അസാധാരണ വൈകല്യത്തോടെ ജനിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ്്ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആലപ്പുഴ വനിതാ- ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പിഴവ് വരുത്തിയിട്ടില്ല. കുഞ്ഞിന്റെ മാതാവുമായി ആശയവിനിമയം നടത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചു. പ്രസവ സമയത്തെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് യുവതിയെ ബോധ്യപ്പെടുത്തിയില്ലെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചികിത്സാ പിഴവ് ഇല്ലെങ്കിലും ആശയവിനിമയം നടത്താത്തതില്‍ ഡോക്ടര്‍മാരെ കര്‍ശനമായി താക്കീത് ചെയ്യണമെന്ന് അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഇന്നലെ രാത്രിയോടെയാണ് വിദഗ്ധസംഘം ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരിക്കും കുഞ്ഞിന്റെ തുടര്‍ചികിത്സ. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌കാനിങ്ങിന് വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇല്ലെന്ന് കെജിഎംഓഎ കുറ്റപ്പെടുത്തി. റേഡിയോ ഡയഗ്‌നോസിസ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ വേണം. ആധികാരികമായി സ്‌കാനിങ് നടത്തേണ്ടതും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതും ഇവരാണെന്നും കെജിഎംഒഎ പറയുന്നു.