തിരുവനന്തപുരം. വിവാദ പരാമർശത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെതിരെ മലയാള ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’. പ്രേംകുമാറിൻ്റെത് അന്നം മുടക്കുന്ന നടപടിയാണെന്ന് ആരോപിച്ച് ആത്മ തുറന്ന കത്ത് അയച്ചു.. വിമർശനം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ, ചലചിത്ര അക്കാദമി ചെയർമാനെന്ന നിലയിലെ ഇടപെടലാണ് നടത്തേണ്ടിയിരുന്നതെന്നും കത്തിൽ പറയുന്നു
മലയാള സീരിയലുകൾ ‘എൻഡോസൽഫാനേ’ക്കാൾ വിഷലിപ്തമാണെന്ന പ്രേംകുമാറിന്റെ പരാമർശത്തിനെതിരെയാണ് സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്തെത്തിയത്. പ്രേംകുമാറിൻ്റെ പ്രസ്താവന വെറു കൈയ്യടി നേടാൻ മാത്രം.. ഏത് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ എന്ന് വ്യക്തത വരുത്തണം.. ആത്മാർത്ഥത ഉണ്ടെങ്കിൽ എല്ലാ ചാനലുകളെയും മറ്റ് ടെലിവിഷൻ പ്രവർത്തകരെയും വിളിച്ചു വരുത്തി, നല്ല പരമ്പരകൾ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.
അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാൻ കഴിയില്ല.. ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് പ്രേംകുമാർ എൻഡോസൾഫാൻ വിതറിയിരിക്കുന്നതെന്നും കത്തിൽ പറയുന്നു. സമാന പ്രസ്താവന നടത്തി മുൻപ് മാപ്പ് പറഞ്ഞ ആളാണ് പ്രേംകുമാറെന്നും കത്തിൽ ഓർമിപ്പിക്കുന്നു. ആത്മ പ്രസിഡൻ്റായ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരമാണ് തുറന്ന കത്തയക്കുന്നതെന്നും സംഘടന വ്യക്തമാക്കി